നിയമവിരുദ്ധമായി തോക്കുകൾ കൈവശം വച്ചാൽ ഇനി 14 വർഷം തടവ്; ആയുധ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കി

നിയമവിരുദ്ധമായി തോക്കുകൾ കൈവശം വച്ചാൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ആയുധ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. കഴിഞ്ഞദിവസം ലോക്‌സഭ പാസാക്കിയ ബിൽ ഇന്നലെ ശബ്ദവോട്ടോടെയാണ് രാജ്യസഭ കടന്നത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ തള്ളി.
പരമ്പരാഗതമായി ലഭിച്ച ഹെറിറ്റേജ് ആയുധങ്ങൾ നിർജീവമാക്കി സൂക്ഷിക്കാമെന്ന് ആഭ്യന്തരസഹമന്ത്രി ജി.കിഷൻ റെഡ്ഡി വ്യക്തമാക്കി. ഭരണപക്ഷത്തുനിന്നുള്ള എംപിമാരടക്കം ഈ ആവശ്യമുന്നയിച്ചിരുന്നു. നിയമവിരുദ്ധമായി തോക്കുകൾ കൈവശം വയ്ക്കൽ, നിർമ്മിക്കൽ എന്നിവയ്ക്കുള്ള കുറഞ്ഞശിക്ഷ 14 വർഷം തടവും പരമാവധി ശിക്ഷ ജീവിതാവസാനം വരെ തടവുമാണ്.
ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ലൈസൻസുള്ള തോക്കുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറച്ചിട്ടുണ്ട്.
Story Highlights- Parliament, Arms bill
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here