Advertisement

ശബരിമല വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ചെന്നിത്തല; വികസനകാര്യത്തിൽ ‘ഹോളി ഡേ’ പ്രഖ്യാപിച്ച് സർക്കാരെന്നും വിമർശനം

December 11, 2019
2 minutes Read

ശബരിമലയിൽ പ്രത്യേക നിയമനിർമാണം നടപ്പിലാക്കുന്നതിന് മുമ്പ് സർവ്വകക്ഷി യോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല. സാമ്പത്തിക പ്രതിസന്ധി കൊണ്ട് സർക്കാർ വികസന പ്രവർത്തനങ്ങൾക്ക് ‘ഹോളി ഡേ’ പ്രഖ്യാപിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read Also: ശബരിമല ദർശനം: രഹ്ന ഫാത്തിമയുടെയും ബിന്ദു അമ്മിണിയുടെയും ഹർജികൾ വെള്ളിയാഴ്ച സുപ്രിംകോടതിയിൽ

സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണുള്ളത്. ഇതുവരെയുള്ള ഗവൺമെന്റുകൾ ഉണ്ടാക്കിയ പൊതുകടത്തേക്കാൾ ഏറെയാണ് ഈ സർക്കാർ മൂന്ന് വർഷം കൊണ്ട് ഉണ്ടാക്കിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ഭാഗമായി സന്നിധാനത്ത് നടന്ന ശുചീകരണ പ്രവർത്തനങ്ങളിലും പ്രതിപക്ഷ നേതാവ് പങ്കെടുത്തു.

അതേസമയം, ശബരിമല ദർശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും നൽകിയ ഹർജികൾ സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുക. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് രഹ്ന ഫാത്തിമയുടെ ഹർജി പരിഗണിക്കുന്നത്.

 

 

 

sabarimala, ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top