ജുവൽ ഓഫ് നേഷൻ രാജ്യന്തര മാധ്യമ പുരസ്‌കാരങ്ങൾ സമ്മാനിച്ചു; മികച്ച ക്രൈം ആൻഡ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടർക്കുള്ള പുരസ്‌കാരം ട്വന്റിഫോറിലെ ടോം കുര്യാക്കോസിന്

നാഷണൽ ആന്റി ക്രൈം ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ജുവൽ ഓഫ് നേഷൻ, രാജ്യന്തര മാധ്യമ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ട്വന്റിഫോറിലെ കൊച്ചി റീജണൽ ബ്യൂറോ ചീഫ് ടോം കുര്യാക്കോസ് മികച്ച ക്രൈം ആൻഡ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടർക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. സ്വർണ നാണയവും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മറ്റു വിഭാഗങ്ങളിൽ എം വി നികേഷ് കുമാർ, നിഷ പുരുഷോത്തമൻ, എൻ കെ ഷിജു, ബീനാ റാണി, മനീഷ രാധാകൃഷ്ണൻ, അനുജ സൂസൻ വർഗീസ്, ബിനോയ് തോമസ് എന്നിവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ജസ്റ്റിസ് കെമാൽ പാഷയെയും കൊച്ചി മേയർ സൗമിനി ജെയിനെയും 12 രാജ്യാന്തര പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു.

നാഷണൽ ആന്റി ക്രൈം ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ ദിവാഷ് ലാമ, ഷൗക്കത്ത് ഹുസൈൻ, ഡോ.സവാദ് എന്നിവർ പങ്കെടുത്തു.

Story Highlights- Award, Media Award, 24, Twentyfour

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top