Advertisement

ട്രോളുകള്‍ ചെറിയ കളിയല്ല…ഇനി ആരോഗ്യ ബോധവത്കരണത്തിനും ട്രോളന്‍മാര്‍

December 11, 2019
Google News 1 minute Read

കേരള പൊലീസിനും കെഎസ്ബിക്കും ശേഷം ആരോഗ്യവകുപ്പും ട്രോളുകളിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു.
ഹെല്‍ത്തി കേരള മീം കോണ്ടസ്റ്റിലൂടെ നല്ല ട്രോളുകള്‍ ക്ഷണിച്ചിരിക്കുകയാണ് ദേശീയ ആരോഗ്യ ദൗത്യം. ജനപ്രിയ ട്രോള്‍ കൂട്ടായ്മകളായ ഐസിയൂ, ട്രോള്‍ മലയാളം, ട്രോള്‍ റിപ്പബ്ലിക്ക്, എസ്‌സിടി എന്നിവര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ടാണ് ദേശീയ ആരോഗ്യ ദൗത്യം മീം കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നത്.

പൊതുജന പങ്കാളിത്തത്തോടെയുള്ള പരിപാടികളിലൂടെ ജനങ്ങളില്‍ ശരിയായ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് ദേശീയ ആരോഗ്യ ദൗത്യവും ജനപ്രിയ സാമൂഹ്യ മാധ്യമ കൂട്ടായ്മകളും ഹെല്‍ത്തി കേരള ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്നതാണ് ക്യാമ്പയിന്റെ മുദ്രാവാക്യം ഡിസംബര്‍ എട്ടുമുതല്‍ ജനുവരി എട്ടു വരെയാണ് ഹെല്‍ത്തി കേരള മീം കോണ്ടസ്റ്റ് നടക്കുന്നത്. ഈ കാലയളവില്‍ ആരോഗ്യസംബന്ധിയായ വിഷയങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് പോസ്റ്റുകള്‍ തയ്യാറാക്കി ക്യാമ്പയിന്‍ നടക്കുന്ന പേജുകളിലേക്ക് ആയക്കാവുന്നതാണ്.

ലഹരിക്കെതിരായ ബോധവത്കരണം, ജങ്ക്ഫുഡ് സംസ്‌കാരത്തില്‍ നിന്നുള്ള മോചനം, മാനസികാരോഗ്യം, വ്യായമത്തിന്റെ പ്രാധാന്യം, ശരിയായ ആഹാര ശീലം, വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരാര്‍ത്ഥികള്‍ പോസ്റ്റുകള്‍ തയ്യാറാക്കേണ്ടത്. ഇതേക്കൂടാതെ ആരോഗ്യസംബന്ധിയായ പൊതു വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന പോസ്റ്റുകളും തയ്യാറാക്കാം.

ഓരോ പേജിലും ഏറ്റവും മികച്ച പോസ്റ്റുകള്‍ തയ്യാറാക്കുന്ന മൂന്നുപേര്‍ക്ക് ആരോഗ്യ വകുപ്പിന്റെ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. ഓരോ പേജിലും ഒന്നാമതെത്തുന്ന ആള്‍ക്ക് 5000 രൂപയും രണ്ടാം സ്ഥാനത്തിന് 3000 രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന ആള്‍ക്ക് 2000 രൂപയുമാണ് ക്യാഷ് പ്രൈസ് ലഭിക്കുക. ജനുവരി 12 ന് ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും.

Story highlights- Trolls for health awareness, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here