കൊച്ചി നഗരത്തിൽ ബസുകളിൽ മോഷണം നടത്തുന്ന സ്ത്രീകൾ അറസ്റ്റിൽ

കൊച്ചി നഗരത്തിലെ തിരക്കുള്ള ബസുകളിൽ കയറി മാല പൊട്ടിക്കുന്ന സ്ഥിരം മോഷ്ടാക്കളായ തമിഴ് സ്ത്രീകൾ അറസ്റ്റിൽ. വെല്ലൂർ സ്വദേശിനികളായ അർച്ചന, അനിത എന്നിവരെ എളമക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
സ്ഥിരം മോഷ്ടാക്കളായ ഇവർക്കെതിരേ മറ്റ് നിരവധി സ്റ്റേഷനുകളിൽ കേസുണ്ട്. പറവൂരിൽ നിന്നും ഇടപ്പള്ളിക്ക് യാത്ര ചെയ്ത സ്ത്രീയുടെ കഴുത്തിലെ മാല ഇടപ്പള്ളിയിൽ വച്ചാണ് മോഷ്ടിക്കപ്പെട്ടത്. തിക്കും തിരക്കുമുള്ള ബസിൽ ഒരാൾ അടുത്ത് നിന്ന് ശ്രദ്ധ തിരിച്ച ശേഷം മറ്റേയാൾ മാലയുടെ കൊളുത്ത് അകറ്റി മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here