Advertisement

പൗരത്വ ഭേദഗതി ബിൽ; പ്രതിഷേധം കത്തിപ്പടരുന്നു; അസമിൽ ഇന്ന് ബന്ദ്

December 12, 2019
1 minute Read

ദേശീയ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കത്തിപ്പടരുന്നു. ഗുവാഹത്തിയിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ച അസം സർക്കാർ ക്രമസമാധാന പുനഃസ്ഥാപനത്തിന് കരസേനയുടെ സഹായം തേടി.

ത്രിപുരയും ശക്തമായ പ്രതിഷേധത്തെ നേരിടാൻ കരസേനയെ വിന്യസിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം അടക്കം വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് ഉൾഫ അടക്കമുള്ള വിവിധ സംഘടനകൾ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, കൂടുതൽ സൈന്യത്തെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വിന്യസിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു.

ഇന്നലെയാണ് പൗരത്വ ഭേദഗതി ബിൽ ലോക്‌സഭക്ക് പിന്നാലെ രാജ്യസഭയിലും പാസായത്. 125 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 105 പേർ എതിർപ്പ് രേഖപ്പെടുത്തി. രാജ്യസഭ കടന്ന ബില്ല് രാഷ്ട്രപതി ഒപ്പിടുന്ന മുറക്ക് നിയമമായി മാറും. 80 നെതിരെ 311 വോട്ടുകൾക്കാണ് ലോക്‌സഭ ബില്ലിന് അംഗീകാരം നൽകിയത്.

 

 

 

cab protest strengthens

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top