Advertisement

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനം; അന്വേഷണ റിപ്പോർട്ടിനെതിരെ അതിജീവിത

May 5, 2024
3 minutes Read
Kozhikode medical collage rape case survivor against investigation report

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അന്വേഷണ റിപ്പോർട്ടിനെതിരെ അതിജീവിത രംഗത്ത്. തന്റെ പരാതിയിൽ യാതൊരുവിധ അന്വേഷണവും നടന്നതായി അന്വേഷണ റിപ്പോർട്ട് വായിച്ചപ്പോൾ തോന്നിയില്ലെന്ന് അതിജീവിത ട്വന്റിഫോറിനോട് പറഞ്ഞു. തനിക്കെതിരെ നൽകിയ പരാതി പോലെയാണ് അന്വേഷണ റിപ്പോർട്ടെന്നും അതിജീവിത ആരോപിച്ചു. (Kozhikode medical collage rape case survivor against investigation report)

അന്വേഷണ റിപ്പോർട്ടിൽ ഇതുവരെ ഇല്ലാത്ത ജൂനിയർ ഡോക്ടറുടെ പേരും മൊഴിയും ഉൾപ്പെടുത്തിയെന്നും റിപ്പോർട്ടറിൽ ഈ മൊഴി എങ്ങനെ വന്നു എന്ന് തനിക്ക് അറിയില്ലെന്നും അതിജീവിത പറഞ്ഞു. വൈദ്യ പരിശോധന സമയത്ത് ഡോക്ടർ കെ വി പ്രീതിക്കൊപ്പം ജൂനിയർ ഡോക്ടർമാർ ആരും ഉണ്ടായിരുന്നില്ലെന്നും അതിജീവിത ട്വന്റിഫോറിനോട് വെളിപ്പെടുത്തി. ഡോക്ടർ പ്രീതി നൽകിയ മൊഴിയിൽ പലതും വിശ്വസിക്കാൻ കഴിയാത്തതെന്നും പ്രതിയെ രക്ഷപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായി സംശയിക്കുന്നെന്നും അതിജീവിത ആരോപിച്ചു. കേസിൽ പുനരന്വേഷണം ആവശ്യപ്പെടുന്നത് പരിഗണനയിൽ ആണെന്നും അതിജീവിത വ്യക്തമാക്കി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മൊഴി രേഖപ്പെടുത്തിയ ഡോക്ടർ പ്രീതിക്ക് എതിരായ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടു അതിജീവിത സമരം നടത്തിയിരുന്നു. വൈദ്യ പരിശോധനയ്ക്ക് എത്തിയ ഡോക്ടർ പ്രീതി ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നുമായിരുന്നു അതിജീവിതയുടെ പരാതി.

Story Highlights : Kozhikode medical collage rape case survivor against investigation report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top