Advertisement

കൊച്ചിയിൽ യുവതിക്ക് നേരെ ആക്രമണം; ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

December 12, 2019
0 minutes Read

കൊച്ചി നഗര മധ്യത്തിൽ യുവതിക്ക് നേരെ ആക്രമണം. മഹാരാജാസ് മെട്രോ സ്റ്റേഷന് സമീപം രാത്രി എട്ടരയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ലഹരി മരുന്ന് ഉപയോഗിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഇയാൾ.

മെട്രോ സ്‌റ്റേഷനിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്ന യുവതിയെ പ്രതി പിന്തുടർന്ന് ശല്യം ചെയ്തു. കയറി പിടിക്കാൻ ശ്രമിച്ചതോടെ ഭയന്ന് സമീപത്തുകണ്ട കാറിൽ യുവതി അഭയം തേടുകയായിരുന്നു. അക്രമാസക്തനായ പ്രതി കാറിന്റെ ചില്ലിൽ തട്ടി ബഹളമുണ്ടാക്കിയതായി സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ചിലർ പറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് പൊലീസ് എത്തിയതെന്ന് ആക്ഷേപമുണ്ട്. തമിഴ്‌നാട് സ്വദേശിയാണ് പ്രതിയെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top