ദേശീയ പൗരത്വ ബിൽ തുല്യതക്ക് മേലുള്ള നാണംകെട്ട ആക്രമണമെന്ന് രാജ്മോഹൻ ഗാന്ധി

ദേശീയ പൗരത്വ ബിൽ തുല്യതക്ക് മേലുള്ള നാണംകെട്ട ആക്രമണമെന്ന് ഗാന്ധിജിയുടെ ചെറുമകനും ജീവചരിത്രകാരനുമായ രാജ്മോഹൻ ഗാന്ധി. കശ്മീർ വിഷയത്തിലും പൗരത്വ ബില്ലിലും പ്രതിഷേധം ഉയർന്നുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് നടന്ന ഗാന്ധിസ്മൃതി സെമിനാർ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പൗരത്വ ബില്ലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടാണ് ജീവചരിത്രകാരനും ഗാന്ധിജിയുടെ ചെറുമകനുമായ രാജ്‌മോഹൻ ഗാന്ധി സംസാരിച്ചത്. സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കെതിരെ അദ്ദേഹം തുറന്നടിച്ചു. തുല്യതക്ക് മേലുള്ള നാണംകെട്ട ആക്രമണമാണ് ദേശീയ പൗരത്വ ബില്ലെന്നും ഇതിനെതിരെ ജനം പ്രതികരിക്കണമെന്നും രാജ്മോഹൻ ഗാന്ധി അഭിപ്രായപ്പെട്ടു.

എംഇഎസിന്റെ നേതൃത്വത്തിൽ നടന്ന ഗാന്ധി സ്മൃതിയിൽ രാജ്യത്തെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുകയാണെന്ന അഭിപ്രായവും ഉയർന്നു.  ചടങ്ങിൽ എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.

Story high light: Rajmohan Gandhi, National Citizenship Billനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More