Advertisement

ഷെയ്ന്‍ വിഷയത്തില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം തീരുമാനം: ബി ഉണ്ണികൃഷ്ണന്‍

December 12, 2019
0 minutes Read

സിനിമയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഫെഫ്ക. ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരത്തെ എടുത്ത നിലപാടില്‍ മാറ്റമില്ല. ദീര്‍ഘകാലടിസ്ഥാനത്തിലുള്ള പ്രശ്‌ന പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഷെയ്ന്‍ വിഷയത്തിലെന്നല്ല, സിനിമയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും പ്രശ്നപരിഹാരത്തിന് ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ഷെയ്ന്‍ വിഷയത്തില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടാകുക. വിദേശത്ത് പോയ മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷമാണ് അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേരുക. ദീര്‍ഘകാലടിസ്ഥാനത്തിലുള്ള പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഷെയ്‌നിന്റെ തിരുവനന്തപുരത്തെ വിവാദ പ്രസ്താവനയോടെ സമവായ ചര്‍ച്ചകളില്‍ നിന്നും സംഘടനകള്‍ പിന്മാറിയിരുന്നു. ഇന്നലെ തന്റെ വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് താരം ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ രംഗത്ത് വന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top