അമേരിക്കയിൽ വെടിവെയ്പ്പിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ ന്യൂജേഴ്‌സിയിലുണ്ടായ വെടിവെയ്പ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം 12.30നാണ് അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ സെമിത്തേരിയിലും തുടർന്ന് കോഷെ സൂപ്പർമാർക്കറ്റിലും വെടിവെയ്പ്പുണ്ടായത്. അഞ്ജാതരായ ആയുധധാരികളും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു.
തുടർന്ന് പൊലീസ് സേന നടത്തിയ വെടിവെയ്പ്പിൽ അക്രമികളെ കൊലപ്പെടുത്തിയതായാണ് വിവരം. അതേസമയം, വെടിവെയ്പ്പ് തീവ്രവാദത്തിന്റെ ഭാഗമാണെന്ന് കരുതിന്നില്ലെന്നും അക്രമണത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും സിറ്റി പബ്ലിക് സേഫ്റ്റി ഡയറക്ടർ ജെയിംസ് ഷെയാ വ്യക്തമാക്കി. വെടിയുതിർത്ത അക്രമികളെ തടയാൻ ശ്രമിക്കുമ്പോളാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനു വെടിയേറ്റതെന്നും അധികൃതർ പറഞ്ഞു. സുരക്ഷ മുൻ നിർത്തി പ്രദേശത്തെ 12 സ്‌കൂളുകൾ അടച്ചതായും റിപ്പോർട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here