Advertisement

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 10 വർഷം കഠിന തടവ്

December 13, 2019
Google News 1 minute Read

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്. കാസർഗോഡ് മംഗൽപ്പാടി കുംബണ്ണൂർ സ്വദേശി യശ്വന്തിനെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

കൊറക വിഭാഗത്തിൽപ്പെട്ട 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പ്രതിക്ക് പത്ത് വർഷം കഠിനതടവും  25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. മംഗൽപ്പാടി കുബണൂർ സ്വദേശി യശ്വന്ത എന്ന അപ്പുവിനെയാണ് കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ഭക്ഷണം വാങ്ങിത്തരാമെന്നു പറഞ്ഞ് 2014 ഡിസംബർ മുതൽ 2015 ജനുവരി 19 വരെയുള്ള കാലയളവിൽ പലതവണയായി പീഡിപ്പിച്ചുവെന്നാണ് പരാതി. വിചാരണ ഘട്ടത്തിൽ ശാസ്ത്രീയ തെളിവുകളടക്കം നിരത്തിയാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ വാദിച്ചത്.

ക്രിമിനൽ നിയമം 316 രണ്ട് എൻ വകുപ്പ് അനുസരിച്ചാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. കേസിൽ എസ്എംഎസ് ഡിവൈഎസ്പി ആയിരുന്ന എൽ സുരേന്ദ്രനാണ് അന്വേഷിച്ച് കുറ്റപ്പത്രം സമർപ്പിച്ചത്. കേസിൽ ഇതുവരെ 13 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ ഹാജരാക്കുകയും ചെയ്തു.

Story highlight: rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here