മധുരയിൽ വാഹനാപകടം; മലയാളി വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ചു

മധുരയിൽ വാഹനാപകടത്തിൽ മലയാളി വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ചു. മധുരയിൽ എയർഫോഴ്‌സ് ലീഡിങ് എയർക്രാഫ്റ്റ്മാനായ കൃഷ്ണദാസ്(23)ആണ് മരിച്ചത്. തൊടുപുഴ കുമരമംഗലം നടുവിലേടത്ത് മനോജ്-അജിത ദമ്പതികളുടെ മകനാണ് കൃഷ്ണദാസ്.

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഹമ്പ് ചാടി റോഡിൽ നിന്ന് തെന്നിയതാണ് അപകട കാരണം. മൃതദേഹം ശനിയാഴ്ച കൊച്ചിയിലെത്തിക്കുമെന്ന് കൊച്ചി നാവിക സേനാവൃത്തങ്ങൾ അറിയിച്ചു. രണ്ടര മാസം മുൻപാണ് കൃഷ്ണദാസ് അവസാനമായി നാട്ടിൽ എത്തിയത്. സഹോദരി കൃഷ്ണപ്രിയ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More