പാലക്കാട് അമ്മയുടെ മുന്നിൽ വെച്ച് സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ആറു വയസുകാരന് സ്കൂള്‍ ബസിടിച്ച് ദാരുണാന്ത്യം. അമ്മയുടെ മുന്നില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. പട്ടാമ്പി പുലാശ്ശേരിക്കര സ്വദേശി കാന്നികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്.
വാടാനംകുറുശ്ശി സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർഥിയാണ്. ഇന്നലെയായിരുന്നു അപകടം നടന്നത്. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്കൂളിൻ്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു.
പരുക്കേറ്റ ആരവിനെ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ ഏക മകനാണ് ആരവ്.
Story Highlights : 6year old boy dies hit by school bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here