പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; കോട്ടയത്ത് രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയത്ത് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കൊല്ലാട് സ്വദേശികളായ അർജുൻ, ജയ്മോൻ എന്നിവരാണ് മരിച്ചത്. പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്. കോടിമത പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനത്തിൽ ഉള്ളവർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരെ രക്ഷിക്കാനായില്ല.
കോട്ടയം ഭാഗത്ത് നിന്ന് പിക്കപ്പ് ബൊലോറോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൊലോറോ ജീപ്പിൽ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരാണ് മരിച്ചത്. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പിക്കപ്പ് വാനിൽ രണ്ട് പേരായിരുന്നു ഉണ്ടായിരന്നത്. ഇവർക്ക് നിസാരമായ പരുക്കുകളാണുള്ളത്. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.
Story Highlights : Two died in Accident in Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here