രണ്ടായിരം കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ആവേശഭരിതം; മാമാങ്കം കളക്ഷൻ വെളിപ്പെടുത്തി നിർമാതാവ്

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ മാമാങ്കം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത രണ്ടായിരത്തോളം കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ആവേശഭരിതമാണെന്ന് ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനും നിർമാതാവ് വെളിപ്പെടുത്തി.
മലയാളികൾക്ക് വളരെ പുതുമയുള്ള ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. തങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു. ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ. കോടിക്കണക്കിന് രൂപയുടേയും. ഈ സിനിമയുടെ വിജയത്തിനായി തന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തിൽ ഓർക്കുന്നു. അതുപോലെ ഷൂട്ടിംഗ് മുതൽ, സിനിമ ഇറങ്ങുന്ന നിമിഷങ്ങൾ വരെ അതിനെ മുടക്കാൻ പ്രവർത്തിച്ച ആളെയും മറക്കുകയില്ല. കൂലിയെഴുത്തുകാർ അവരുടെ ജോലി തുടരട്ടെയെന്നും വേണു കുന്നപ്പിള്ളി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മാമാങ്ക വിശേഷങ്ങൾ… ഇന്നലെ ആ സുദിനമായിരുന്നു.. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി.. ഏകദേശം രണ്ടു വർഷമായുള്ള യാത്രയായിരുന്നു… ഉദ്യോഗ ജനകവും, രസകരവും, വെട്ടിമാറ്റേണ്ടതിനെ മാറ്റിയും?? തന്നെ ആയിരുന്നു ആ യാത്ര…
ലോക വ്യാപകമായി ജനങ്ങൾ വളരെ ആവേശത്തോടെയാണ് ഈ സിനിമയെ ഏറ്റെടുത്തിരിക്കുന്നത്…
ഇന്നലെ കുറെ സിനിമാ തിയേറ്ററുകളിൽ ഞങ്ങൾ വിസിറ്റ് ചെയ്തു…റിലീസ് ചെയ്ത ഏകദേശം 2000 സെൻടറുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ആവേശഭരിതമാണ്… വെളുപ്പിന് വരെയുള്ള അവൈലബിൾ റിപ്പോർട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കളക്ഷൻ ഇപ്പോൾതന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്??… അത്ഭുതങ്ങൾ നിറഞ്ഞതും, മലയാളികൾക്ക് വളരെ പുതുമയുള്ള തുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും , ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു …ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ… കോടിക്കണക്കിനു രൂപയുടേയും… ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നു?? … അതുപോലെ ഷൂട്ടിംഗ് മുതൽ, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങൾ വരെ അതിനെ മുടക്കാൻ പ്രവർത്തിച്ച ആളെയും ഞാൻ മറക്കുകയില്ല… കൂലിയെഴുത്തുകാർ അവരുടെ ജോലി തുടരട്ടെ ??…
ഈ സിനിമ, ഭാവിയിൽ മലയാളത്തിൽ വരാൻ പോകുന്ന മെഗാ പ്രോജക്ട് കൾക്ക് ഉത്തേജക മായിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here