പ്രളയകാലത്ത് താരമായ നൗഷാദ് പ്ലസ് വണ്‍ ഇംഗ്ലീഷ് പരീക്ഷ ചോദ്യപേപ്പറിലും…

പ്രളയകാലത്ത് തന്റെ കടയിലെ വസ്ത്രങ്ങള്‍ മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തര്‍ക്ക് കൈമാറിയ എറണാകുളത്തെ തെരുവ് കച്ചവടക്കാരന്‍ നൗഷാദ് ചോദ്യപേപ്പറിലും ഇടം പിടിച്ചു. വ്യാഴാഴ്ച നടന്ന രണ്ടാം ടേം പ്ലസ് വണ്‍ ഇംഗ്ലീഷ് ചോദ്യപേപ്പറിലാണ് നൗഷാദ് ഇടം പിടിച്ചിരിക്കുന്നത്.

പ്രളയകാലത്ത് കടയില്‍ വന്ന സന്നദ്ധപ്രവര്‍ത്തകരുമായി നൗഷാദ് നടത്തുന്ന സംഭാഷണം കുറിപ്പായി നല്‍കി ഇതില്‍ നിന്ന് നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ചോദ്യപേപ്പറില്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നൗഷാദിന്റെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളെ കൂടുതല്‍ പ്രചോദിപ്പിക്കുന്ന ഘടകമെന്ത് എന്നാണ് ആദ്യ ചോദ്യം.എറണാകുളം ബ്രോഡ്‌വേയുലെ തെരുവ് കച്ചവടക്കാരനായ നൗഷാദ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെറിയ കടയില്‍ നിന്നും ചാക്കുകെട്ടുകളില്‍ വസ്ത്രങ്ങള്‍ നല്‍കിയത് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

 

Story Highlights- Noushad,  street vendor in Ernakulam, flood,   Plus One English Question Paper.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More