Advertisement

റേപ്പ് ഇന്‍ ഇന്ത്യ പരമാര്‍ശത്തില്‍ മാപ്പ് പറയില്ല; രാഹുല്‍ ഗാന്ധി

December 13, 2019
Google News 5 minutes Read

റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയും ബിജെപിയും പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍നിന്നു ശ്രദ്ധതിരിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്ക് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗത്തിന്റെ വീഡിയോയും രാഹുല്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയെ ബലാത്സംഗ തലസ്ഥാനമാക്കി മാറ്റിയതിനു മാപ്പു പറയണമെന്നു മോദി പറയുന്ന വീഡിയോയാണു ട്വിറ്റര്‍ സന്ദേശത്തില്‍ രേഖപ്പെടുത്തിയത്. വടക്കുകിഴക്കു സംസ്ഥാനങ്ങളിലെ സംഘര്‍ഷത്തിനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തതിനും ഈ പ്രസംഗത്തിനും മോദി മാപ്പു പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

‘ഞാന്‍ പറഞ്ഞത് എന്താണെന്നു വിശദീകരിക്കാം. പ്രധാനമന്ത്രി എപ്പോഴും മെയ്ക്ക് ഇന്‍ ഇന്ത്യയെക്കുറിച്ചാണു പറയുന്നത്. എന്നാല്‍ പത്രം തുറക്കുമ്പോള്‍ അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കു പകരം ബലാത്സംഗ വാര്‍ത്തകളാണു കാണുന്നത്.’ രാഹുല്‍ വ്യക്തമാക്കി.

ജാര്‍ഖണ്ഡില്‍ റാലിക്കിടെ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലുണ്ടായ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യന്‍ വനിതകളെ ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. രാഹുലിന്റെ സന്ദേശം രാജ്യത്തെ ജനങ്ങള്‍ക്കുള്ളതാണോ? രാഹുല്‍ ശിക്ഷിക്കപ്പെടണം സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

Story Highlights- Won’t Apologise, Rahul Gandhi, Rape In India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here