ഷെയ്ൻ നിഗം നിർമാതാവാകുന്നു

ഷെയ്ൻ നിഗം നിർമാതാവാകുന്നു. നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം താൻ സ്വന്തമായി സിനിമ നിർമിക്കുമെന്ന് ഷെയ്ൻ വെളിപ്പെടുത്തി.
സിംഗിൾസ്, സാറാമാണി കോട്ട എന്നീ ചിത്രങ്ങളാണ് നിർമിക്കുക. ചിത്രത്തിൽ നായകനായി വേഷമിടുക ഷെയ്ൻ തന്നെയായിരിക്കും. വിവാദങ്ങളെല്ലാം അവസാനിച്ചശേഷം മുടങ്ങിക്കിടക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും സിനിമാ നിർമാണത്തിലേക്ക് കടക്കുകയെന്നും തന്റെ വലിയ മോഹമാണ് ചലച്ചിത്ര നിർമാണമെന്നും ഷെയ്ൻ പറഞ്ഞു.
Read Also : നിർമാതാക്കൾക്കെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഷെയ്ൻ നിഗം
അടുത്തിടെ ഏറെ വിവാദത്തിൽ അകപ്പെട്ട വ്യക്തിയാണ് ഷെയ്ൻ നിഗം. വെയിൽ ചിത്രത്തിൽ മുടിയുള്ള കഥാപാത്രമായിരുന്നു ഷെയ്‌നിന്റേത്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ ഷെയ്ൻ മുടി മുറിച്ചു. ഇത് വിവാദമായതോടെ പ്രതിഷേധത്തിന്റെ ഭാഗമായി വീണ്ടും മുടി മുറിക്കുകയായിരുന്നു.
പിന്നീട് നിരവധി വാദപ്രതിവാദങ്ങൾക്കൊടുവിൽ ഷെയ്ൻ മാപ്പ് പറഞ്ഞ് വിവാദങ്ങൾ അവസാനിപ്പിച്ചു. ഷെയ്ൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഖേദപ്രകടനം നടത്തിയത്. തന്റെ വാക്കുകൾ തെറ്റിധരിക്കപ്പെട്ടെന്നും നിർമാതാക്കളെ മുഴുവൻ താൻ അപമാനിക്കുന്ന രീതിയിലാണ് പ്രസ്താവന മാധ്യമങ്ങളിൽ വന്നതെന്നും ഷെയ്ൻ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here