പൗരത്വ ഭേദഗതി നിയമം: സംസ്ഥാനങ്ങളുടെ നിലപാട് തള്ളി കേന്ദ്രം

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന വിഷയത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് തള്ളി കേന്ദ്ര സർക്കാർ. കേന്ദ്ര പട്ടികയിൽ ഉൾപ്പെട്ട വിഷയം നടപ്പാക്കൽ നിർത്തിവക്കാൻ ഒരവകാശവും സംസ്ഥാനങ്ങൾക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിക്കും. പശ്ചിമ ബംഗാൾ, കേരളം, പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങൾ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
Read Also: തമിഴ്‌നാട്ടിലും പ്രതിഷേധം; പൗരത്വ ഭേദഗതി ബിൽ കീറിയെറിഞ്ഞ് ഉദയനിധി സ്റ്റാലിൻ
നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. തുടർന്ന് മമത ബാനർജി, ക്യാപ്റ്റൻ അമരിന്ദർ സിംഗ്, കമൽനാഥ് തുടങ്ങിയവരും രംഗത്തെത്തി. തങ്ങൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ നിയമം നടപ്പാക്കില്ല എന്നായിരുന്നു എല്ലാ മുഖ്യമന്ത്രിമാരുടെയും പ്രസ്താവന.
ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. പൗരത്വ നിയമം നടപ്പാക്കുന്നത് തടയാനാകില്ലെന്ന് എല്ലാ സംസ്ഥാനങ്ങളെയും അറിയിക്കും. എതെങ്കിലും സംസ്ഥാനങ്ങൾക്ക് നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉണ്ടെങ്കിൽ അത് ഇല്ലാതാക്കാനാണ് തീരുമാനമെന്ന് മുതിർന്ന ആഭ്യന്തര മന്ത്രാലയ വക്താവ് ട്വന്റിഫോറിനോട് പറഞ്ഞു.
ഭരണഘടനയുടെ ഏഴാം അനുഛേദം അനുസരിച്ചുള്ളതാണ് പൗരത്വവുമായി ബന്ധപ്പെട്ട വിഷയം. ഏഴാം പട്ടികയിലെ വിഷയങ്ങളിൽ കേന്ദ്ര തീരുമാനം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകവും പാലിക്കാൻ വിധേയവും ആണ്. ആഭ്യന്തര വകുപ്പിലെ ചീഫ് സെക്രട്ടറിമാരാണ് ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കുക.
citizenship amendment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here