കോഴിക്കോട്ടെ ദളിത് പെൺകുട്ടിയുടെ ആത്മഹത്യ: യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട് മുക്കത്തെ ദളിത് പെൺകുട്ടിയുടെ ആത്മഹത്യയിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന കാരശേരി മുക്കം സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മരിച്ച വിദ്യാർത്ഥിനിയുടെ സഹപാഠികളുടെ മൊഴിയും ഇയാൾക്കെതിരാണ്. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ വിദ്യാർത്ഥിനി ഇയാൾക്കൊപ്പമായിരുന്നെന്നും കടുത്ത മാനസിക പ്രയാസം പെൺകുട്ടി അനുഭവിച്ചിരുന്നതായും ഇവർ പറയുന്നു.

Read Also: കോഴിക്കോട് മുക്കത്തെ ദളിത് പെൺകുട്ടിയുടെ ആത്മഹത്യ: സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുകൾ

നേരത്തെ പെൺകുട്ടിയുടെ ആത്മഹത്യ ദുരൂഹതയുണ്ടെന്ന് ബന്ധുകൾ പറഞ്ഞിരുന്നു. തങ്ങളെ കേസിൽ നിന്നും പിന്തരിപ്പിക്കാൻ ചിലർ ശ്രമിച്ചതായും ഇവർ ആരോപിച്ചു. പൊലീസ് സംഭവത്തിൽ അനാസ്ഥ കാണിച്ചെന്നും ബന്ധുക്കൾ.

സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയ പെൺകുട്ടി വീടിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടി ഡയറിയായി സൂക്ഷിച്ച പുസ്തകം മുക്കം പൊലീസ് കണ്ടെടുത്തു.

പുസ്തകത്തിലും പെൺകുട്ടിയുടെ കൈത്തണ്ടയിലും യുവാവിന്റെ പേര് എഴുതി വച്ചിട്ടുണ്ടായിരുന്നു. ഇയാളെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും പട്ടികജാതി ക്ഷേമസമിതിയും രംഗത്ത് വന്നിരുന്നു.

സ്‌കൂളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥിനിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്ന് അധികൃതർ പറഞ്ഞു. ഇൻക്വസ്റ്റ് റിപ്പോർട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പരിശോധിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു.

 

 

 

 

dalit girl’s suicide, kozhikode mukkam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top