മുക്കത്ത് ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കസ്റ്റഡിയിലുള്ള കാമുകന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സഹോദരന്‍

കോഴിക്കോട് മുക്കത്ത് ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ സഹോദരന്റ വെളിപ്പെടുത്തല്‍. കസ്റ്റഡിയിലുള്ള കാമുകന്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടിയുടെ
സഹോദരന്‍ പറഞ്ഞു. തന്റെ പേര് ഒന്നിലേക്കും വലിച്ചിഴക്കരുതെന്നും പേര് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്നും കാമുകന്‍ ഭീഷണിത്തി
കസ്റ്റഡിയിലുള്ള കാമുകനെതിരെ നേരത്തെ പെണ്‍കുട്ടിയുടെ സഹപാഠികളും മൊഴി നല്‍കിരുന്നു. പെണ്‍കുട്ടി മരിക്കുന്നതിന്റെ തലേദിവസം ഇവരുവരും പുറത്തുപോയെന്നായിരുന്നു സഹപാഠികളുടെ മൊഴി. മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ വിദ്യാര്‍ത്ഥിനി ഇയാള്‍ക്കൊപ്പമായിരുന്നെന്നും കടുത്ത മാനസിക സമ്മര്‍ദ്ദം പെണ്‍കുട്ടി അനുഭവിച്ചിരുന്നതായും സഹപാഠികള്‍ മൊഴി നല്‍കി. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന കാരശേരി മുക്കം സ്വദേശിയാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത.്
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുകള്‍ പറഞ്ഞിരുന്നു. തങ്ങളെ കേസില്‍ നിന്ന് പിന്തരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതായും ഇവര്‍ ആരോപിച്ചിരുന്നു. പൊലീസ് സംഭവത്തില്‍ അനാസ്ഥ കാണിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. കുട്ടി ഡയറിയായി സൂക്ഷിച്ചിരുന്ന പുസ്തകം പൊലീസ് കണ്ടെടുത്തു. പുസ്തകത്തിലും പെണ്‍കുട്ടിയുടെ കൈത്തണ്ടയിലും യുവാവിന്റെ പേര് എഴുതി വച്ചിട്ടുണ്ടായിരുന്നു.
Story Highlights- dalit girl’s suicide, kozhikode mukkam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here