മൂക്കിൽ മോതിരം അകപ്പെട്ട ആറ് വയസുകാരിക്ക് ഗവൺമെന്റ് ഡോക്ടർ വിധിച്ചത് അടിയന്തര ശസ്ത്രക്രിയ

വയനാട്ടിൽ ആറ് വയസുകാരിയോട് ഡോക്ടറുടെ ക്രൂരത. മൂക്കിൽ മോതിരം അകപ്പെട്ട പെൺകുട്ടിക്ക് സർക്കാർ ആശുപത്രി ഡോക്ടർ വിധിച്ചത് അടിയന്തര ശസ്ത്രക്രിയാണ്.
ഞായറാഴ്ച രാത്രിയോടെയാണ് വെളളമുണ്ട എട്ടേനാല് സ്വദേശി റസാഖിന്റെ മകൾ ആയിഷ റിദയുടെ മൂക്കിൽ മോതിരം അകപ്പെട്ടത്. കളിക്കുന്നതിനിടയിലായിരുന്നു സംഭവം. കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിന് പിന്നാലെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഇഎൻടി വിദഗ്ധനെ കാണാൻ വരാനാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
എന്നാൽ പിറ്റേന്ന് ആശുപത്രിയിലെത്തിയപ്പോൾ കുഞ്ഞിന് നിരവധി ലാബ് ടെസ്റ്റുകളും രണ്ട് എക്‌സ റേയും എഴുതി കൊടുത്തു. പരിശോധിക്കാതെ സർജറി വേണമെന്ന് ഡോക്ടർ വിധിയെഴുതി. തന്നെ വീട്ടിൽ വന്ന് കാണണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കുടുംബം ജില്ലാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചു. അവിടെയുള്ള ഡോക്ടർ രണ്ട് മിനിറ്റിൽ മോതിരം പുറത്തെടുത്തു.
മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഇഎൻടി വിദഗ്ധന്റെ കൃത്യവിലോപത്തിനും പണമുണ്ടാക്കാനുളള അമിത താൽപര്യത്തിനുമെതിരെ കുടുംബം ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ ബാലാവകാശ കമ്മീഷനുൾപ്പെടെ പരാതി നൽകാനാണ് തീരുമാനം.
doctor, wayanad, mananthavadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here