അതുലിന്റെ ‘ഹൾക്ക്’ ; ഇഗ്വാനയുമായൊരു അപൂർവ സൗഹൃദം; വീഡീയോ കാണാം

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സൗഹൃദങ്ങൾ പലപ്പോഴും കൗതുകം തന്നെ. കോഴിക്കോട് പറയഞ്ചേരി സ്വദേശി അതുലും അധികമാരും വളർത്താത്ത ഇഗ്വാന എന്ന ജീവിയും തമ്മിലുള്ള ചങ്ങാത്തം കാഴ്ചക്കാർക്ക് അത്ഭുതമാകുകയാണ്.
മൂന്ന് മാസം മുമ്പ് സുഹൃത്തിൽ നിന്നും സ്വന്തമാക്കിയ ഹൾക്ക് എന്ന ഇഗ്വാന അതുല്‍ എന്ന യുവാവിന്‍റെ ജീവിതത്തിന്റെ ഭാഗമാണിന്ന്. സൂപ്പർ ഹീറോയായ ഹൾക്കിന്റെ പേരുള്ള ഇഗ്വാനയും നല്ല പച്ചനിറക്കാരനാണ്. ഒന്ന് വിളിച്ചാൽ ഹൾക്ക് ഓടി എത്തും. പോവുന്നിടാതെല്ലാം കൂടെയുണ്ടാകും. തോളിലും തലയിലുമൊക്കെ കയറിയിരിക്കും.
Read Also: ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന ചില കൗതുക കാഴ്ചകൾ; ‘ഇന്ത്യക്കാർ ടാ!!!’
ആറ് മാസം മാത്രം പ്രായമുള്ള ഹൾക്ക് ഒരു സസ്യഭുക്കാണ്. ഇലകളും പച്ചക്കറികളുമൊക്കെയാണ് ഇഷ്ട ഭക്ഷണം. ഒറ്റ നോട്ടത്തിൽ ഓന്താണെന്ന് തെറ്റുധരിക്കുന്നവരും ഉണ്ട് കെട്ടോ. അപരിചിതരെ കണ്ടാൽ ആദ്യമൊന്ന് പരുങ്ങി നിൽക്കുമെങ്കിലും ഇണങ്ങാൻ മടിയൊന്നുമില്ല ഇവന്. അതുകൊണ്ട് തന്നെ അതുലിന്റെ സൗഹൃത്തുക്കൾക്കിടയിലും താരം ഹൾക്കാണ്.
മെക്‌സിക്കോയിലും തെക്കേ അമേരിക്കയിലെ ചില ഭാഗങ്ങളിലും കണ്ടുവരുന്ന പല്ലി വർഗത്തിൽ പെട്ട ജീവിയാണ് ഇഗ്വാന. ഒന്നര മീറ്റർ മുതൽ വലുപ്പമുണ്ടാകും പൂർണ വളർച്ചയെത്തിയ ജീവിക്ക്.
വീഡീയോ കാണാം
calicut, iguana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here