ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന ചില കൗതുക കാഴ്ചകൾ; ‘ഇന്ത്യക്കാർ ടാ!!!’

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഇവടെ മാത്രം കാണാൻ ചില വളരെ യാദൃശ്ചികമായ കാര്യങ്ങളുണ്ട്. നിരത്തുകളിലും ആഘോഷങ്ങളിലുമെല്ലാം നമ്മുടെ തനത് സ്റ്റൈൽ കണ്ടെത്തിയിരിക്കും നാം. പുറംരാജ്യക്കാർ വാപൊളിച്ച് നോക്കി നിൽക്കുമെങ്കിലും ഇതൊക്കെ നമ്മളെക്കൊണ്ടേ പറ്റുള്ളൂന്നേ….
സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള കാഴ്ചകൾ വളരെ വൈറലാകാറുണ്ട്. തിരക്കേറിയ ഈ കാലത്ത് ചിരിപ്പിക്കാൻ നല്ലതാണ് ഇവ. അത്തരത്തിലുള്ള ചില ‘ഒൺലി ഇന്ത്യ’ കാഴ്ചകളിതാ താഴെ… നേരത്തെയുള്ള മുന്നറിയിപ്പ്; കണ്ട് ആരും അനുകരിക്കാൻ നിക്കല്ലേ….
എന്നാലുമെന്റെ തക്കുടു വാവേ…: ചേച്ചിടെ കല്യാണ ചിത്രത്തിന് എല്ലാരും പോസ് ചെയ്തപ്പോൾ വിട്ടുകൊടുക്കാതെ ‘മ്യാരക’പോസിൽ വാവ
മോഹിനിയാട്ടത്തിന്റെ ലാസ്യരസങ്ങളുമായി ബസിനടിയിൽ തകധിമി തോം:ബസിൻറെ ചക്രം പരിശോധിക്കാൻ കയറിയതാണെന്ന് തോന്നുന്നു ജീവനക്കാരൻ, എന്നാൽ ബസിലെ ചിത്രങ്ങൾ കാരണം നല്ല പണി കിട്ടി.
ആർക്കാ ബാലൻസ് കൂടുതൽ ചേച്ചിക്കോ, മെസിക്കോ: ഇന്ത്യൻ ഗ്രാമങ്ങളിലെ സ്ഥിരം കാഴ്ചയാണ് ഇങ്ങനെ കുടങ്ങൾ തലച്ചുമടായി കൊണ്ടു പോകുന്ന സ്ത്രീകൾ.
എടിഎമ്മിന് സെക്യൂരിറ്റിയുമായി, ചേട്ടന് ഒരു പണിയും ആയി: എടിഎം കൗണ്ടറിനുള്ളിൽ തയ്യൽ മെഷീൻ ഉപയോഗിച്ച് തയ്ക്കുന്ന സെക്യൂരിറ്റി ജീവനക്കാരൻ.
എന്ത് നടന്നാലും ‘സെൽഫി പുള്ളേ’: മറിഞ്ഞ് കിടക്കുന്ന ട്രക്കിന്റെ താഴെപ്പെട്ട് കിടക്കുന്ന കാറിന്റെ മുന്നിലിരുന്ന് സെൽഫിയെടുക്കുന്ന യുവാവ്.
ഈ മുന്തിരിക്കൊക്കെ മാങ്ങേടെ ഷേപ്പാണോ? : ഇംഗ്ലീഷിൽ മുന്തിരിക്ക് 20 രൂപയെന്നെഴുതി വച്ച് മാങ്ങ വിൽക്കുന്ന കച്ചവടക്കാരൻ. ചിലപ്പോ ഭാഷ അറിയാഞ്ഞിട്ടായിരിക്കാം.
ചൂടെടുത്തിട്ട് വയ്യ, കുറച്ച് തണുപ്പ് കായാം: കടുത്ത ചൂടിൽ ഐസ് കട്ട മുമ്പിൽ വച്ച് തണുപ്പ് കായുന്ന ചെറുപ്പക്കാർ
സാരിയിലും സോഷ്യൽ മീഡിയ: സ്ത്രീകളുടെ സാരിയിൽ വാട്‌സാപ്പിന്റെയും ഫേസ്ബുക്കിന്റെയും ലോഗോ
കല്യാണമാല ഇത്ര വലിപ്പം പോരേ ചേട്ടാ… : കല്യാണത്തിന് ദേഹം പൊതിയുന്ന പൂമാലയുമായി വരൻ
വണ്ടിയിൽ ഇഷ്ടം പോലെ സ്ഥലമുണ്ട്, കേറിക്കോ കേറിക്കോ: ഒരുമയുണ്ടെങ്കിൽ ഒലക്കപ്പുറത്തും കിടക്കാമെന്ന നിലപാടുള്ള നിരവധി ആളുകളെ ഇന്ത്യൻ നിരത്തുകളിൽ കാണാം.
ആട്ടക്ക് വൻ ഡിസ്‌ക്കൗണ്ട് (10 പൈസ): 165 രൂപ വിലയുള്ള ആട്ടക്ക് 164.90 രൂപ വിലയിട്ട് ബോർഡ്.
ചെറിയ ടിവി ആയാലെന്താ കണ്ടാൽ പോരെ: ചെറിയ ടിവിയിൽ പരിപാടി കാണുന്ന എട്ട് പേർ
തൊഴിലാളി തന്നെ രാജാവ് : ലോറി ക്ലീനർ വണ്ടിയിൽ എങ്ങോട്ടോ കൊണ്ടുപോകുന്ന ആഡംബര കസേരയിൽ കയറിയിരിക്കുന്നു.
കൈകൊണ്ടല്ല, കാലുകൊണ്ടും മാവ് കുഴക്കും ഞങ്ങൾ: തികച്ചും വൃത്തിഹീനമായ രീതിയിൽ ഭക്ഷണത്തിനുള്ള മാവ് കുഴക്കുന്നവർ
ദസ് ഓട്ടോയില്ലേലും ദേ ഓട്ടോയുണ്ടല്ലോ: എനിക്ക് ഫോക്‌സ് വാഗൺ വാങ്ങാൻ കഴിവില്ലെങ്കിലും കൈയിൽ ഓട്ടോയുണ്ടെന്ന് എഴുതിവച്ചത് കണ്ടില്ലേ, അതും കമ്പനിയുടെ തന്നെ പരസ്യം കടമെടുത്ത്. രസകരമായ ഇത്തരം വാചകങ്ങളെഴുതിയ വണ്ടികൾ ഇന്ത്യൻ നിരത്തുകളിൽ പതിവ് കാഴ്ചയാണ്.
പികെയുടെ പിന്നിലെന്താ?: അമീർ ഖാന്റെ പികെ സിനിമയുടെ പോസ്റ്ററുടെ പിന്നിലേക്ക് ചുഴിഞ്ഞ് നോക്കുന്ന ആൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here