ജമ്മുകാശ്മീരിനും ലഡാക്കിനും പ്രത്യേക പദവി നല്‍കിയേക്കും

കേന്ദ്രഭരണ പ്രദേശമായി മാറിയ ജമ്മുകാശ്മീരിനും ലഡാക്കിനും പ്രത്യേക പദവി നല്‍കിയേക്കും. ഭരണഘടനയുടെ 371-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവിനല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.മഹാരാഷ്ട്ര, ഗുജറാത്ത്, നാഗലന്റ്, അസം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതിന് സമാനമായ പദവിയാണ് ജമ്മുകാശ്മീരിനും ലഡാക്കിനും ലഭിക്കുക.

പ്രത്യേകപദവി നല്‍കുന്ന വിഷയത്തില്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളോടും ആഭ്യന്തര മന്ത്രാലയം അഭിപ്രായം ആരാഞ്ഞു. ഒരോ മേഖലയിലും വികസനത്തിന് പ്രത്യേക ബോര്‍ഡുകളും തരംതിരിച്ചുള്ള ധനവിനിയോഗത്തിനും വിഭ്യാഭ്യാസ പുരോഗതിയ്ക്ക് പ്രത്യേക ബോര്‍ഡുകളും സ്ഥാപിയ്ക്കാനാകും ഇതുവഴി അനുമതി ലഭിക്കുക. അന്തിമപ്രഖ്യാപനം സംസ്ഥാനങ്ങളുടെ മറുപടിയ്ക്കും കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അനുമതിയ്ക്കും ശേഷമായിക്കും.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More