കൊല്ലത്ത് അച്ഛൻ മകളെ പീഡിപ്പിച്ചു

കൊല്ലം കടയ്ക്കലിൽ അച്ഛൻ മകളെ പീഡിപ്പിച്ചു. 13 വയസുള്ള കുട്ടിയാണ് പീഡനത്തിനരയായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
കടയ്ക്കൽ സ്വദേശിയും കെഎസ്ആർടിസി എം പാനൽ ഡ്രൈവറുമാണ് കുട്ടിയുടെ അച്ഛൻ. മൂന്നാം ക്ലാസ്സ് തൊട്ട് തന്നെ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഇത്രയും നാൾ അച്ഛനെ ഭയന്ന് ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ കുട്ടി പീഡനവിവരം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഇയാൾ കുട്ടിയെ ബലമായി പീഡിപ്പിച്ചു. പീഡനം സഹിക്കവയ്യാതെയാണ് കുട്ടി അമ്മയോട് വിവരം തുറന്ന് പറഞ്ഞത്.
Read Also : സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ
തുടർന്ന് മാതാപിതാക്കൾ തമ്മിൽ വഴക്കുണ്ടാവുകയും അമ്മ കുട്ടിയേയും കൂട്ടി കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെയും കൂട്ടി അമ്മ സ്വന്തം വീട്ടിലേക്ക് പോയി.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പിന്നാലെ കടയ്ക്കൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതി മദ്യത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
Story Highlights- Rape, Child Rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here