മലപ്പുറത്ത് സിപിഐ പൊതുയോഗത്തിനിടെ ആദിവാസി പ്രതിഷേധം

മലപ്പുറത്ത് നിലമ്പൂരിൽ സിപിഐ പൊതുയോഗത്തിനിടെ ആദിവാസി പ്രതിഷേധം. ആദിവാസി ഭവന നിർമാണ പദ്ധതിയിൽ തട്ടിപ്പ് നടത്തിയ നേതാവിനെ സംരക്ഷിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം നടത്തിയത്. കേസിൽ നേരത്തെ പൊലീസ് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പിഎം ബഷീറിനെ അറസ്റ്റ് ചെയ്തിരുന്നു.
Read Also: സിപിഐ നേതൃത്വത്തിനെതിരെ മലപ്പുറത്ത് പോസ്റ്ററുകള്‍
ജാമ്യത്തിലിറങ്ങിയ ബഷീറിനെ പങ്കെടുപ്പിച്ചുകൊണ്ട് നിലമ്പൂരിൽ പാർട്ടി വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് അട്ടപ്പാടിയിൽ തട്ടിപ്പിനിരയായ ആദിവാസി സ്ത്രീകൾ പ്രതിഷേധവുമായി എത്തിയത്.
പാർട്ടിയിലെ ചിലർ ബഷീറിനെ സംരക്ഷിക്കുകയാണെന്നും ഈ നിലപാട് ശരിയല്ലെന്നും ഇരകളായ തങ്ങൾക്ക് നീതി വേണമെന്നും ആദിവാസികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
നേരത്തെ ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് എക്‌സിക്യൂട്ടീവ് അംഗം രാജി വച്ചിരുന്നു. നേതൃത്വം അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്നും വിഭാഗീയ നിലപാടുകൾ സ്വീകരിക്കുന്നുവെന്നുമാരോപിച്ചാണ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എൻകെ സൈനുദ്ദീൻ രാജി വച്ചത്.
malappuaram, tribe protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here