Advertisement

ഷെയ്ൻ പ്രൊഫഷണൽ മര്യാദകൾ ലംഘിച്ചു; ഫെഫ്ക ഇടപെടില്ലെന്ന് ബി ഉണ്ണികൃഷ്ണൻ

December 15, 2019
Google News 3 minutes Read

നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് ഫെഫ്ക ഇടപെടില്ലെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഷെയ്ൻ പ്രൊഫഷണൽ മര്യാദകൾ ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടു. ചിത്രീകരണ സമയവുമായി ബന്ധപ്പെട്ട് നടൻ പറഞ്ഞതെല്ലാം നുണയാണ്. പുതുതലമുറയുടെ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണൻ ട്വന്റിഫോറിന്റെ 360യിൽ പറഞ്ഞു.

ആരെയും അറിയിക്കാതെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോകുക എന്നതൊക്കെ കേട്ടറിവില്ലാത്ത കാര്യമാണ്. പാക്കപ്പ് പറഞ്ഞു എന്നാണ് ഷെയ്ൻ പറയുന്നത്. അതൊക്കെ ശുദ്ധ അസംബന്ധമാണ്. ഷൂട്ടിംഗ് നടക്കുമ്പോഴാണ് ഷെയ്‌നെ കാണാതാകുന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

Read also: ഷെയ്ൻ നിഗം നിർമാതാവാകുന്നു

തന്റെ ഭാഗത്ത് നിന്ന് തെറ്റുപറ്റിയിട്ടുണ്ടെന്നും എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും ഷെയ്ൻ താരസംഘടന എഎംഎംഎയുടെ ഭാരവാഹികളെ അറിയിച്ചതായാണ് അറിയാൻ കഴിഞ്ഞത്. ഷെയ്ൻ ഒരു സെറ്റിൽ എത്ര മണിക്കൂർ ജോലി ചെയ്തു എന്നത് സംബന്ധിച്ച് തങ്ങളുടെ കൈയിൽ കണക്കുണ്ട്. അസിസ്റ്റന്റ് ഡയറക്ടർമാരോട് വളരെ മോശമായാണ് ഷെയ്ൻ പെരുമാറിയത്. അതിന്റെ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

story highlights- Shane nigam, b unnikrishnan, AMMA, fefka, producers association

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here