ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കും

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കും . അന്വേഷണ ശുപാര്‍ശ തമിഴ്‌നാട് സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്തതും കേസിലെ ഹൈക്കോടതി ഇടപെടലുമാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍.
ഇതോടെ മകളുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന ലത്തീഫിന്റെ ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം നടത്തിക്കൂടേയെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. സിബിഐ അന്വേഷണം നടത്താമെന്ന ഉറപ്പ് ലത്തീഫിന് നേരത്തെ കേന്ദ്രമന്ത്രി അമിത് ഷാ നല്‍കുകയും ചെയ്തു. ഇതംഗീകരിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം. മദ്രാസ് ഐ ഐടി വിദ്യാര്‍ത്ഥിയായ ഫാത്തിമയെ നവംബര്‍ ഒമ്പതിനാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ചെന്നൈ ക്രൈംബ്രാഞ്ചിനായിരുന്നു അന്വേഷണ ചുമതല. കേസില്‍ വഴിത്തിരിവുണ്ടാക്കാന്‍ ഇതുവരെ ക്രൈംബ്രാഞ്ചിനായിട്ടില്ല. ജനുവരി 22-ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കൈമാറണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഐഐടിയില്‍ ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനു പിന്നാലെയാണ് അന്വേഷണം സിബിഐക്ക് വിട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്.
tory Highlights- Madras IIT, fathima latheef, cbi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here