Advertisement

പൗരത്വ വിഭജനം കേന്ദ്ര സർക്കാരിനെതിരെയുള്ള ജനശ്രദ്ധ തിരിച്ചുവിടാൻ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

December 15, 2019
2 minutes Read

പൗരത്വ വിഭജനം കേന്ദ്ര സർക്കാരിനെത്തിരെയുള്ള ജനശ്രദ്ധ തിരിച്ചുവിടാനെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കം ഇവിടയുള്ള ജനാധിപത്യ വിശ്വാസികൾ ഒരിക്കലും സമ്മതിക്കില്ല. കോഴിക്കോട് കടപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഹൈദരലി തങ്ങളുടെ പ്രസ്താവന.

Read Also: പൗരത്വ ഭേദഗതി നിയമം; പശ്ചിമ ബംഗാളിൽ പ്രക്ഷോഭകർ ആളില്ലാത്ത അഞ്ച് ട്രെയിനുകൾക്ക് തീയിട്ടു

ബിൽ ഭരണഘടനാവിരുദ്ധവും രാജ്യത്തിൻറെ മതേതര പാരമ്പര്യത്തിന് നിരക്കാത്തതുമാണെന്ന്
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രീ മുത്തുക്കോയ തങ്ങൾ പറഞ്ഞു. മോദി സർക്കാർ നടത്തുന്ന വിവേചനത്തിനെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം തുടരണമെന്ന് സമ്മേളനത്തിൽ ആഹ്വാനമുണ്ടായി. എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, എളമരം കരീം, ഇടി മുഹമ്മദ് ബഷീർ, പിവി അബ്ദുൽ വഹാബ് തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.

ഇന്നലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് ശക്തമായ വിദ്യാർത്ഥി പ്രതിഷേധം നടന്നിരുന്നു. നൂറ് കണക്കിന് വിദ്യാർത്ഥികളാണ് ക്ലാസുകൾ ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങിയത്. പ്രക്ഷോഭ റാലികളിൽ പലയിടത്തും ബിൽ പ്രതീകാത്മകമായി അഗ്നിക്കിരയാക്കി.

 

 

 

 

citizen amendment act, panakkad hydarali shihab thangal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top