രാജ്യത്ത് വിതരണശൃംഖലകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

രാജ്യത്ത് വിതരണശൃംഖലകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോര്‍സ്. 2020 മാര്‍ച്ച് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് 100-പുതിയ ഡീലര്‍ഷിപ്പുകള്‍ കൂടി തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിലവില്‍ രാജ്യത്ത് 860 ഡീലര്‍ഷിപ്പുകളാണ് ടാറ്റയ്ക്ക് ഉള്ളത്. നൂറ് ശൃംഖല കൂടി ചേര്‍ക്കുന്നതോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 960 ആയി വര്‍ധിക്കും. അതേടൊപ്പം പ്രവര്‍ത്തന രഹിതമായ ഡീലര്‍ഷിപ്പുകള്‍ അടച്ച് പൂട്ടാനും പദ്ധതിയുളളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡീലര്‍ഷിപ്പുകള്‍ വ്യാപിപ്പിക്കുന്നത് വഴി വില്‍പ്പന ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ടാറ്റ. ടാറ്റയുടെ പുതിയ മോഡലുകളെ ഉടന്‍ തന്നെ വിപണിയിലെത്തും. ഇലക്ട്രിക്ക് വാഹനങ്ങള്‍ കൂടി വിപണിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി അതിന് അനുസൃതമായാണ് പുതിയ ഡീലര്‍ഷിപ്പുകള്‍ നല്‍കുന്നത്.
Story Highlights- Tata Motors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here