പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഎന്‍ മനുഷ്യാവകാശ സമിതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഎന്‍ മനുഷ്യാവകാശ സമിതി. പൗരത്വ നിയമ ഭേദഗതി വിവേചനപരമാണെന്ന് സമിതി കുറ്റപ്പെടുത്തി. നിയമത്തില്‍ നിന്ന് മുസ്‌ലിം വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്തിയതിലൂടെ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തി പിടിക്കുന്ന തുല്യതയാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട യുഎന്‍ ഹൈക്കമീഷന്‍ ചൂണ്ടിക്കാട്ടി.
നിയമത്തിനെതിെര ഇന്ത്യയില്‍ വന്‍ പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് സമിതി വക്താവ് ജെറമി ലോറന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. വംശീയ വിവേചനം അവസാനിപ്പിക്കാനുള്ള യുഎന്‍ ചാര്‍ട്ടറില്‍ ഒപ്പുവെച്ച രാജ്യമാണ് ഇന്ത്യ. പാര്‍ലമെന്റ് പാസാക്കിയെങ്കിലും നിയമത്തിന്റെ ഭരണഘടനാ വിരുദ്ധ തലം ഇന്ത്യയിലെ സുപ്രീംകോടതി വിശദമായി പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎന്‍ മനുഷ്യാവകാശ സമിതി പറഞ്ഞു.
നിയമത്തിനെതിെര സമാധാനപരമായി പ്രതിഷേധിച്ച മൂന്നു പേരെ വെടിവെച്ചു കൊന്ന നടപടിയെയും സമിതി അപലപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഎന്‍ സമിതി രംഗത്തു വന്നത് ഇന്ത്യക്ക് വന്‍ തിരിച്ചടിയാകും. യുഎന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് നിയമ ഭേദഗതി തടസമാവും.
Story Highlights- UN Human Rights Council, Citizenship Amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here