ബിരിയാണി വിറ്റതിന് ഉത്തർ പ്രദേശിൽ ദളിത് യുവാവിന് മർദനം

ബിരിയാണി വിറ്റ കുറ്റത്തിന് ഉത്തർ പ്രദേശിൽ ദളിത് യുവാവിനെ മർദിച്ചു. രണ്ട് ദിവസം മുമ്പ് ഗ്രേറ്റർ നോയ്ഡയിലെ രബുപുരയിൽ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
ഇയാളെ മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോയിൽ കുറ്റാരോപിതനായ ഒരാൾ വിൽപനക്കാരനെ മർദിക്കുന്നതും മറ്റൊരാൾ കൈകെട്ടി നിൽക്കാൻ ആജ്ഞാപിക്കുന്നതും വ്യക്തമാണ്.
ബിരിയാണി വിൽപനക്കാരന്റെ പരാതിയിൽ മൂന്ന് പേരറിയാത്ത ആളുകൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്ന് ഗൗതം ബുദ്ധ് നഗറിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്. റിപ്പോർട്ടുകൾ പ്രകാരം അക്രമി യുവാവിനെ ക്രൂരമായി മർദിച്ചിട്ടുണ്ട്. ഇയാളുടെ തട്ടുകടയും സംഘം നശിപ്പിച്ചു.
FIR registered against three known persons. They all will be arrested soon @dgpup @Uppolice @adgzonemeerut @igrangemeerut @ANINewsUP @PTI_News https://t.co/a986pd42dC
— SSP NOIDA (@sspnoida) December 14, 2019
uttar pradesh, briyani selling dalit got beaten up by strangers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here