ഹർത്താൽ പിൻവലിക്കണം; അക്രമമുണ്ടായാൽ നടപടിയെന്ന് ഡിജിപി

പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ പ്രഖ്യാപിച്ച ഹർത്താലിനെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഹർത്താൽ പിൻവലിക്കണമെന്ന് ഡിജിപി പറഞ്ഞു. അക്രമമുണ്ടായാൽ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
ഹർത്താൽ നിയമ വിരുദ്ധമാണ്. ആഹ്വാനം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കും. ഹർത്താലിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. നാളത്തെ ഹർത്താലിൽ ഇതു പാലിച്ചിട്ടില്ല. സമാധാനപരമായി പ്രകടനം നടത്താൻ തടസമില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു.
story highlights- harthal, DGP loknath behra
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here