Advertisement

മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സോണിയാ ഗാന്ധി

December 16, 2019
Google News 1 minute Read

മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഭിന്നിപ്പിന്റെയും അക്രമത്തിന്റെയും സ്രഷ്ടാവായ മോദിസര്‍ക്കാര്‍ സ്വന്തം ജനതയ്ക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സോണിയാ ഗാന്ധി ആരോപിച്ചു. ധ്രുവീകരണത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്നാണെന്ന് സോണിയാ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.

രാഷ്ട്രീയ താത്പര്യം വെച്ചുകൊണ്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും വര്‍ഗീയ സംഘര്‍ഷത്തിന്റെ അന്തരീക്ഷമുണ്ടാക്കാനുമാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്നും സോണിയാ ഗാന്ധി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയെ സംരക്ഷിച്ചുകൊണ്ട് മികച്ച ഭരണത്തിലൂടെ സമാധാനവും സഹവര്‍ത്തിത്വവും നിലനിറുത്തുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. എന്നാല്‍ ബിജെപി സര്‍ക്കാര്‍ സ്വന്തം ജനതയ്ക്കു മേല്‍ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന് സോണിയ ഗാന്ധി ആരോപിച്ചു.

Story Highlights- Sonia Gandhi, Narendra Modi, Citizenship Amendment Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here