ഉദയംപേരൂർ വിദ്യ കൊലക്കേസ്; പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

കൊച്ചി ഉദയംപേരൂർ വിദ്യ കൊലക്കേസിൽ പ്രതികളെ തിരുവനന്തപുരം പേയാടെത്തിച്ച് തെളിവെടുപ്പ് നടത്തി. ഭർത്താവ് പ്രേംകുമാറിനെയും കാമുകി സുനിതയെയും വിദ്യയെ കൊലപ്പെടുത്തിയ പേയാട് ഗ്രീൻ ടെക് വില്ലയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികളുടെ പങ്ക് അന്വേഷിക്കുന്നതായി ഉദയംപേരൂർ സി.ഐ ബാലൻ പറഞ്ഞു.
തിരുവനന്തപുരം പേയാട് ഗ്രീൻ ടെക് വില്ലയിലെ എസ് 26 വീട്ടിലാണ് പ്രേംകുമാറും കാമുകിയായ സുനിത ബേബിയും ചേർന്ന് വിദ്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന സെപ്റ്റംബർ 21ന് ശേഷം ആ മാസം തന്നെ ഇവർ വീടൊഴിഞ്ഞിരുന്നു. ഈ വീട്ടിലെത്തിച്ചാണ് പ്രതികളെ ഇന്ന് തെളിവെടുപ്പ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഉദയംപേരൂർ സി.ഐ ബാലന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു.
read also: ഉദയംപേരൂർ വിദ്യാ കൊലക്കേസ്; ഒരു പ്രതിയെ കൂടി തിരിച്ചറിഞ്ഞു
പ്രതികളെ ഇന്ന് കളിയിക്കാവിളയിലെത്തിച്ചും തെളിവെടുക്കും. വിദ്യയുടെ മൃതദേഹം ഉപേക്ഷിച്ച തിരുനെൽവേലിയിൽ നാളെ തെളിവെടുപ്പ് നടത്താനാണ് തീരുമാനം. വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.
story highlights- udayamperur murder case, murder case, CI balan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here