നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കൂടുതൽ പ്രതികൾ അപേക്ഷ നൽകി

നടിയെ ആക്രമിച്ച കേസിൽ തെളിവായ ദൃശ്യങ്ങൾ കാണണമെന്നാവശ്യപ്പെട്ട് കൂടുതൽ പ്രതികൾ കോടതിയിൽ അപേക്ഷ നൽകി. മണികണ്ഠൻ, പൾസർ സുനി, മാർട്ടിൻ എന്നിവരാണ് അപേക്ഷ നൽകിയത്. അതേ സമയം, വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണിതെന്നാണ് പ്രോസിക്യൂഷൻ വാദം.
മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ അഭിഭാഷകനോടൊപ്പം പരിശോധിക്കേണ്ട വിദഗ്ധരുടെ പേരുകള്‍ ദിലീപ് വിചാരണ കോടതിക്കു കൈമാറിയിട്ടുണ്ട്. പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ കോടതി ഇന്ന് പരിശോധിക്കും.
ദിലീപിന് ദൃശ്യങ്ങൾ പരിശോധിക്കാനുള്ള തീയതി ഇന്ന് കോടതി നിശ്ചയിക്കും. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അഭിഭാഷകന്റെയും സാങ്കേതിക വിദഗ്ധന്റെയും സാന്നിധ്യത്തില്‍ പരിശോധിക്കാനാണു സുപ്രീംകോടതി ദിലിപിന് അനുമതി നല്‍കിയിട്ടുള്ളത്.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!