നിർഭയ കേസ്; ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പിന്മാറി

വധശിക്ഷയ്‌ക്കെതിരെ നിർഭയക്കേസ് പ്രതി സമർപ്പിച്ച പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പിന്മാറി. ബന്ധു അർജുൻ ബോബ്‌ഡെ ഇരയുടെ മാതാപിതാക്കൾക്ക് വേണ്ടി മുമ്പ് ഹാജരായത് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.
നാളെ രാവിലെ പത്ത് മുപ്പതിന് പുതിയ ബെഞ്ച് കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പുനഃപരിശോധനാഹർജിയിൽ തന്റെ ഭാഗം പറയാൻ നിർഭയയുടെ അമ്മ കോടതിയിലെത്തിയിരുന്നു. പ്രതിയുടെ ഹർജി നാളെ തന്നെ തള്ളുമെന്നാണ് പ്രതീക്ഷയെന്ന് നിർഭയയുടെ അമ്മ പ്രതികരിച്ചു.
2012 ഡിസംബർ 16ന് രാത്രിയാണ് ഡൽഹിയിൽ ഓടുന്ന ബസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. പിന്നീട് ആശുപത്രിയിൽ പെൺകുട്ടി മരിച്ചു. കേസിൽ നാല് പ്രതികളാണുള്ളത്. കഴിഞ്ഞ ദിവസം പ്രതികളിലൊരാൾ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
Story Highlights- Nirbhaya, SA Bobde
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here