വടക്കൻ കേരളത്തിൽ ഹർത്താൽ ഭാഗികം

വടക്കൻ കേരളത്തിൽ ഹർത്താൽ ഭാഗികം. സ്വകാര്യ വാഹനങ്ങളും കെഎസ്ആർടിസിയും സർവീസ് നടത്തി. ചിലയിടങ്ങളിൽ അക്രമസംഭവങ്ങളുണ്ടായി. നിരവധി പേരെ അറസ്റ്റ് ചെയ്തു.
ഹർത്താലിൽ വടക്കൻ കേരളത്തിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. കാസർഗോഡ് ജില്ലയിൽ കെഎസ്ആർടിസിയും സർവീസ് നടത്തിയില്ല. നൂറ്റി അൻപതിലേറെ പേരെ കരുതൽ തടങ്കലിലാക്കിയിരുന്നു. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. അക്രമവുമുണ്ടായി.
വയനാട്ടിൽതേറ്റമല വെള്ളിലാടിയിലും വെള്ളമുണ്ടയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി.കണ്ണൂർ മട്ടന്നൂർ നരയൻപാറയിൽമുഖം മൂടി ധരിച്ച് എത്തിയവർ, സ്‌കൂൾ ബസിനും മറ്റുംകല്ലെറിഞ്ഞു. പെട്രോൾ നിറച്ച കുപ്പിയും വലിച്ചെറിഞ്ഞു.മട്ടന്നൂർ പാലോട്ടുപള്ളിയിൽ ഹർത്താലനുകൂലികൾ ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു.ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജർ നില കുറവായിരുന്നു. എല്ലാ ജില്ലകളിലും ഹർത്താലനുകൂലികൾ മാർച്ച് നടത്തി. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളെ ഹർത്താൽ ബാധിച്ചില്ല. പിഎസ്‌സിയുടേതടക്കമുള്ള പരീക്ഷകളെയും ഹർത്താൽ ബാധിച്ചില്ല.
story highlights- harthal, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here