ജാമിഅ മില്ലിയ, അലിഗഡ് വിദ്യാര്‍ത്ഥി പ്രതിഷേധം; ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിംകോടതി

ജാമിഅ മില്ലിയ , അലിഗഡ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ ഇടപെടാതെ സുപ്രിംകോടതി. ആദ്യം സമീപിക്കേണ്ടത് സുപ്രിംകോടതിയെ അല്ല, ഹൈക്കോടതിയെ ആണെന്നും വസ്തുതകള്‍ പരിശോധിക്കുന്നത് ഹൈക്കോടതിയാണെന്നും വാദം കേട്ട ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. ഹര്‍ജികളുടെ പ്രളയം അലോസരപ്പെടുത്തുന്നു എന്നും ആദ്യം ഹൈക്കോടതികളെ സമീപിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
വസ്തുതാ അന്വേഷണമല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്, സംഭവത്തില്‍ മുന്‍ സുപ്രിം കോടതി ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഇന്ദിരാ ജയ്സിംഗ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതിക്കും ഉത്തരവിടാന്‍ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ വ്യക്തമാക്കി. പ്രശ്‌നത്തെ ചെറുതായി കാണുന്നതല്ലെന്നും സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ബന്ധപ്പെട്ട ഹൈക്കോടതികള്‍ ഈ കേസ് കേള്‍ക്കട്ടെ സര്‍ക്കാരിന്റെയും പൊലീസിന്റെയും വാദങ്ങള്‍ ഹൈക്കോടതികള്‍ കേള്‍ക്കണം. അതിനു ശേഷം ഹൈക്കോടതികള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും സുപ്രിംകോടതി പറഞ്ഞു. വിസിയുടെ അനുമതിയില്ലാതെ പൊലീസ് സര്‍വകലാശാലയില്‍ കയറിയെന്ന ആരോപണം സമിതിക്ക് അന്വേഷിക്കാം. പരുക്കേറ്റവരുടെ ചികില്‍സ, അറസ്റ്റ് എന്നിവയില്‍ തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വലിയ അതിക്രമം നടന്നു എന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ മഹമൂദ് പ്രാച്ച പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിയേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ജാമിഅ മില്ലിയ സര്‍വകലാശാല അധികൃതര്‍ പൊലീസ് സംരക്ഷണം രേഖാമൂലം ആവശ്യപ്പെട്ടെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.
Story Highlights: Citizenship Amendment act, Jamia Millia, supreme court,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here