വിദ്യാർത്ഥികളെ കണ്ടുപഠിക്കൂ: ആലിയാ ഭട്ട്

‘വിദ്യാർത്ഥികളെ കണ്ടുപഠിക്കൂ’വെന്ന് ബോളിവുഡ് താരം ആലിയാ ഭട്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെക്കുറിച്ചാണ് നടിയുടെ പ്രതികരണം. ഇതുവരെ ഹിന്ദി ചലച്ചിത്ര രംഗത്തെ വളരെ കുറച്ച് പ്രമുഖർ മാത്രമാണ് പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളൂ.
ഇന്ത്യൻ ഭരണഘടന ചിത്രം ഇൻസ്റ്റാഗ്രാമിലെ സ്റ്റാറ്റസായി നൽകിയ ആലിയ വിദ്യാർത്ഥികളെ കണ്ടുപഠിക്കാനും ആഹ്വാനം ചെയ്യുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ പിന്തുണച്ച് ഹോളിവുഡ്, ബോളിവുഡ് താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. ഹോളിവുഡ് താരമായ ജോൺ കുസാക്ക്, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടൻ രാജ്കുമാർ റാവു, നടി സയാനി ഗുപ്ത തുടങ്ങിയവരാണ് ജാമിഅ മില്ലിയ പ്രതിഷേധത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
alia bhatt, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here