പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദമുയർത്തി മെഗാസ്റ്റാർ മമ്മൂട്ടിയും

പൗരത്വ നിയമ ഭേദഗതിക്കെതിരെ മെഗാസ്റ്റാർ മമ്മൂട്ടിയും. ‘ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും തകർക്കുന്നത് എന്തുമായിരിക്കട്ടെ അതിനെ നിരുത്സാഹപ്പെടുത്തണ’മെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.
ജാതി,മതം, വിശ്വാസം എന്നീ വിചാരങ്ങളൊഴിവാക്കിയാലേ രാജ്യമെന്ന നിലയിൽ നമുക്കുയരാനാകൂ. ഈ ഊർജത്തെ തകർക്കുന്ന എന്തിനെയും നിരുത്സാഹപ്പെടുത്തേണ്ടിയിരിക്കുന്നു എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റ്.
നേരത്തെ പാർവതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, അനൂപ് മേനോൻ, ആന്റണി വർഗീസ്, റിമ കല്ലിങ്കൽ, ആഷിക് അബു, കുഞ്ചാക്കോ ബോബൻ, സണ്ണി വെയ്ൻ, അമല പോൾ, ടോവിനോ തോമസ്, ഷിജു ഖാലിദ്, സമീർ താഹിർ, മുഹ്‌സിൻ പരാരി, സക്കറിയ മുഹമ്മദ് എന്നിവരടക്കം മലയാള സിനിമയിലെ നിരവധി താരങ്ങളാണ് വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നത്. വിദ്യാർത്ഥികൾക്കുനേരെയുള്ള പൊലീസ് അതിക്രമങ്ങളെ വിമർശിച്ച് കൊണ്ടാണ് താരങ്ങൾ പോസ്റ്റുകൾ പങ്ക് വച്ചിരിക്കുന്നത്.
mamooty against cab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here