മുളകുപൊടി സ്‌പ്രേ ചെയ്ത് യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവാവ് പിടിയിൽ

മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്ത് യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിച്ചു. വയനാട് തലപ്പുഴ വെണ്മണി സ്വദേശിനിയായ നാൽപത്തഞ്ചുകാരിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മലപ്പുറം കൊണ്ടോട്ടി തയ്യൽ മുജീബ് റഹ്മാനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ഇന്നലെയാണ് സംഭവം. പേര്യവഴിക്ക് പോകുന്നതിന് ബസ് കാത്തുനിൽക്കുകയായിരുന്നു യുവതി. ഈ സമയം അതുവഴി കാറിൽ വന്ന മുജീബ് പേര്യവഴിയിൽ എത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റി. തുടർന്ന് മുളക് സ്‌പ്രേ അടിക്കുകയായിരുന്നു.

കാറിന്റെ ഡോർ ബലമായി തള്ളിത്തുറന്ന് പുറത്തേക്ക് ചാടിയാണ് യുവതി രക്ഷപ്പെട്ടത്. റോഡരികിൽ വീണുകിടന്ന യുവതിയെ ബസ് യാത്രക്കാരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ ഇവർ പേര്യയിലെ നാട്ടുകാർക്ക് വിവരം കൈമാറി. നാട്ടുകാരാണ് കാർ തടഞ്ഞ് പേര്യയിൽ നിന്ന് പ്രതിയെ പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top