രഞ്ജി ട്രോഫി; സഞ്ജുവിന് സെഞ്ചുറി; ഒന്നാം ദിനം കേരളം ഏഴിന് 237 എന്ന നിലയില്‍

ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ കേരളം ഏഴിന് 237 എന്ന നിലയില്‍. സഞ്ജു സാംസണിന്റെ സെഞ്ചുറിയുടെയും റോബിന്‍ ഉത്തപ്പയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് കേരളം 237 എന്ന സ്‌കോറിലെത്തിയത്. 153 പന്തില്‍ 14 ഫോറും ഒരു സിക്‌സും അടക്കമാണ് സഞ്ജു സെഞ്ചുറി നേടിയത്. 83 ഓവറിലാണ് കളി അവസാനിപ്പിച്ചത്. സഞ്ജു 116 റണ്‍സെടുത്ത് പുറത്തായി.
ബംഗാളിനായി അര്‍ണബ് നന്ദി, ഷഹബാസ് അഹമ്മദ് എന്നിവര്‍ രണ്ടു വീതവും അശോക് ഡിന്‍ഡ, ഇഷാന്‍, മുകേഷ് കുമാര് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. 15 റണ്‍സെടുക്കുന്നതിനിടയില്‍ ഓപ്പണര്‍മാര്‍ പുറത്തായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here