കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര തുക അനുവദിച്ചു

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര തുക അനുവദിച്ചു. 35,298 കോടി രൂപയാണ് തിങ്കളാഴ്ച അനുവദിച്ചത്. നഷ്ടപരിഹാരം നല്‍കാത്തതിനാല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് തുക അനുവദിച്ചിരിക്കുന്നത്. ജിഎസ്ടി കൗണ്‍സില്‍ യോഗം ബുധനാഴ്ച ചേരാനിരിക്കെയാണ് നഷ്ടപരിഹാര തുക നല്‍കാനുളള തീരുമാനം. കേരളത്തിന് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ജിഎസ്ടി നഷ്ടപരിഹാരമായി 1600 കോടിയുള്‍പ്പടെ 3000 കോടി രൂപയാണ് ലഭിക്കാനുള്ളത്.
2017-ലെ ജൂലൈ ഒന്ന് മുതല്‍ ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) പ്രാദേശിക ലെവികള്‍ ഉള്‍പ്പെട്ടതിനുശേഷം ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിക്കാനുള്ള അധികാരം നഷ്ടമായ സംസ്ഥാനങ്ങള്‍ ആദ്യത്തെ അഞ്ച് വര്‍ഷം ഉണ്ടാകുന്ന വരുമാനനഷ്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുമെന്ന് ഉറപ്പുനല്‍കുന്ന നിയമം പാസാക്കിയിരുന്നു. ഈ പ്രതിമാസ നഷ്ടപരിഹാരം രണ്ട് മാസം കൂടിയിരിക്കുമ്പോള്‍ നല്‍കേണ്ടതായിരുന്നു, എന്നാല്‍, 2019 ഓഗസ്റ്റ് മുതല്‍ സംസ്ഥാനങ്ങള്‍ക്ക് അത്തരം തുകകളൊന്നും ലഭിച്ചിട്ടില്ലായിരുന്നു.
Story Highlights- The central government, GST compensation, states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here