Advertisement

50 വയസിൽ താഴെയുള്ള അനാരോഗ്യം നിമിത്തം ജോലി ചെയ്യാൻ സാധിക്കാത്തവർക്കായി ‘അതിജീവിക’ പദ്ധതി; അപേക്ഷകൾ ക്ഷണിച്ചു

December 18, 2019
Google News 1 minute Read

സംസ്ഥാന സർക്കാരിന്റെ ‘അതിജീവിക’ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മന്ത്രി കെകെ ഷൈലജയാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.

50 വയസിൽ താഴെയുള്ള അനാരോഗ്യം നിമിത്തം ജോലി ചെയ്യാൻ സാധിക്കാത്തവരെയാണ് ഈ സ്‌കീമിൽ പരിഗണിക്കുക. ഭർത്താവ്, കുട്ടികൾ, കുടുംബനാഥ എന്നിവർ രോഗബാധിതരായി കിടപ്പു രോഗിയുള്ള കുടുംബം, പ്രകൃതി ദുരന്തത്താലോ, മനുഷ്യ വിപത്തിനാലോ വീട് നഷ്ടപ്പെട്ട് നാശം സംഭവിച്ച് വാടകയ്ക്ക് താമസിക്കാൻ കഴിയാതെ ബുദ്ധിമിട്ടുന്ന സ്ത്രീ കുടുംബനാഥയായ കുടുംബം, കട ബാധ്യത മൂലം കുടുംബനാഥ ജപ്തി ഭീഷണി നേരിടുന്ന കുടുംബം, ഭർത്താവിന്റെ അസുഖം/വിയോഗം മൂലം മക്കളുടെ പഠനത്തിന് ആശ്രിതരുടെ ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന കുടുംബനാഥയായ കുടുംബം, അസുഖം ബാധിച്ച് മറ്റാരും നോക്കാനില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകൾ (വിധവകളെ കൂടാതെ അവിവാഹിതർ, ഭർത്താവ് ഉപേക്ഷിച്ചവർ വിവാഹ മോചിതർ) എന്നിവരാണ് ഗുണഭോക്താക്കൾ.

അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം 50,000 രൂപയിൽ താഴെയായിരിക്കണം. അപേക്ഷകർക്ക് പ്രായ പൂർത്തിയായ തൊഴിൽ ചെയ്യുന്ന മക്കൾ ഉണ്ടായിരിക്കരുത്.

നിശ്ചിത ഫോമിനോടൊപ്പം തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, സർക്കാർ തലത്തിൽ ധനസഹായം (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി) ലഭിച്ചിട്ടില്ലായെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, നിലവിലെ ജീവിതാവസ്ഥ സംബന്ധിച്ച് വെള്ള പേപ്പറിൽ തയ്യാറാക്കിയ റിപ്പോർട്ട്, വയസ് തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കേണ്ടതാണ്.

Story Highlights- KK Shailaja, Athijeevika

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here