ചുട്ട് പൊള്ളി ഓസ്‌ട്രേലിയ; രേഖപ്പെടുത്തിയത് 40.9 ഡിഗ്രി സെല്‍ഷ്യസ് ചൂട്

അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടു കൂടിയ ദിനത്തിന് സാക്ഷ്യം വഹിച്ച് ഓസ്‌ട്രേലിയ. 40.9 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയത്. താപനില 40.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ 2013 ജനുവരി ഏഴായിരുന്നു സമീപകാല ചരിത്രത്തില്‍ രാജ്യത്തെ ഏറ്റവും ചൂട് കൂടിയ ദിവസം. എന്നാല്‍ ഇന്നലെ രേഖപ്പെടുത്തിയ 40.9 ആ റെക്കോര്‍ഡ് മറികടന്നു.
പുതുതായി രൂപപ്പെട്ടിരിക്കുന്ന ഉഷ്ണതരംഗമാണ് കനത്ത ചൂടിന് കാരണമായതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. ഈ ആഴ്ച രാജ്യം കനത്ത ചൂടിനെ നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാവകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യം കനത്ത വരള്‍ച്ചയും കാട്ടുതീ പ്രശ്‌നങ്ങളും നേരിടുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. കഴിഞ്ഞ മാസം പടര്‍ന്നു പിടിച്ച കാട്ടുതീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.
Story Highlights-Australia, hottest day in five years, 40.9 degrees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here