Advertisement

കേരളത്തിന്റെ ആവശ്യം ജിഎസ്ടി കൗൺസിൽ തള്ളി; കേരള ലോട്ടറികളുടെ ജിഎസ്ടി നിരക്ക് മാർച്ച് 1 മുതൽ മറ്റ് സംസ്ഥാന ലോട്ടറികളുടേതിന് സമാനമാക്കി ഉയർത്തും

December 18, 2019
Google News 1 minute Read

സംസ്ഥാനം നേരിട്ടുനടത്തുന്ന ലോട്ടറിക്കും ഇടനിലക്കാർ വഴി നടത്തുന്ന ലോട്ടറിക്കും വ്യത്യസ്ത നികുതി നിലനിർത്തണം എന്ന കേരളത്തിന്റെ ആവശ്യം ജിഎസ്ടി കൗൺസിൽ തള്ളി. കേരള ലോട്ടറികളുടെ ജിഎസ്ടി നിരക്ക് മാർച്ച് 1 മുതൽ മറ്റ് സംസ്ഥാന ലോട്ടറികളുടേതിന് സമാനമാക്കി ഉയർത്തും. 12 ശതമാനത്തിൽ നിന്ന് 28 ശതമാനമായാണ് കേരള ലോട്ടറിയുടെ ജിഎസ്ടി ഉയരുക.

നിലവിൽ സംസ്ഥാനം നേരിട്ട് നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും ഇടനിലക്കാർ വഴി നടത്തുന്നതിന് 28 ശതമാനവുമാണ് ചരക്കുസേവനനികുതി. ഇതുമൂലം ഇതരസംസ്ഥാന ലോട്ടറികൾ കേരളത്തിൽ ലാഭകരമായി നടത്താൻ പറ്റാത്ത സ്ഥിതിയായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ലോട്ടറിയുടെ ജിഎസ്ടി കുറയ്ക്കുകയും ഏകീകരിക്കുകയും ചെയ്യുന്നതിന് കടുത്ത സമ്മർദമാണ് ഈ സാഹചര്യത്തിൽ ഉയർന്നത്. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടി ഇതിനെ മറികടക്കാനുള്ള കേരളം നടത്തിയെങ്കിലും വിജയിച്ചില്ല.

Read Also : ലോട്ടറി ടിക്കറ്റിൽ ക്യു ആർ കോഡ്; വ്യാജനെ നേരിടാൻ പുതിയ തന്ത്രവുമായി സംസ്ഥാന സർക്കാർ

ഇന്നുചേർന്ന ലോട്ടറി സബ് കമ്മിറ്റിയിൽ നിരക്ക് കുറയ്ക്കരുതെന്നും ഏകീകരിക്കരുതെന്നും കേരളം ആവശ്യപ്പെട്ടു. ആന്ധ്ര, തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും സമാന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സബ് കമ്മിറ്റിയിൽ ഭിന്നാഭിപ്രായം ഉയർന്ന സാഹചര്യത്തിൽ ജിഎസ്ടി കൗൺസിലിലാണ് അന്തിമതീരുമാനം കൈക്കൊണ്ടത്. പരാജയം ഉറപ്പിച്ചപ്പോൾ എല്ലാ ലോട്ടറിയുടെയും നികുതി 28 ശതമാനമാക്കണം എന്ന് കേരളം ആവശ്യപ്പെട്ടു.

രാജ്യമാകെ ഒറ്റ നികുതി മതിയെന്ന് ജിഎസ്ടി കൗൺസിൽ നിയോഗിച്ച മന്ത്രിതല സമിതി നടത്തിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ തീരുമാനം.

Story Highlights – GST, Kerala Lottery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here