Advertisement

ലോട്ടറി ടിക്കറ്റിൽ ക്യു ആർ കോഡ്; വ്യാജനെ നേരിടാൻ പുതിയ തന്ത്രവുമായി സംസ്ഥാന സർക്കാർ

November 5, 2019
Google News 0 minutes Read

വ്യാജ ലോട്ടറി ടിക്കറ്റുകൾ നിയന്ത്രിക്കാൻ പുതിയ സംവിധാനവുമായി സർക്കാർ. ലോട്ടറി ടിക്കറ്റുകളിൽ ക്യുആർ കോഡ് ഉൾപ്പെടുത്താനാണ് സംസ്ഥാന സർക്കാരിൻ്റെ നീക്കം. ജനുവരിയിൽ പുതിയ ലോട്ടറി ടിക്കറ്റ് സർക്കാർ വിപണിയിലിറക്കും.

ക്യുആർ കോഡിനൊപ്പം പുതിയ മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കാനാണ് പദ്ധതി. ടിക്കറ്റ് വാങ്ങിയാലുടൻ ക്യുആർ കോഡ് സ്കാൻ ചെയ്ത് അത് ഒറിജിനലാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ ഈ മൊബൈൽ ആപ്ലിക്കേഷൻ സഹായിക്കും.

ലോട്ടറി ഓഫിസുകളിൽ നിന്നുള്ള ടിക്കറ്റ് വില്പനക്കും സമ്മാനവിതരണത്തിനുമൊക്കെയായി ലോട്ടിസ് എന്ന പുതിയ സോഫ്‌റ്റ്വെയറും ഉടൻ അവതരിപ്പിക്കും. ഇതിൻ്റെ ഭാഗമായാണ് ക്യുആർ കോഡ് അവതരിപ്പിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ബാർ കോഡ് ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ ടിക്കറ്റുകൾ പരിശോധിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here